പഞ്ചാബി ഹൗസ്
ദൃശ്യരൂപം
1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചാബി ഹൗസ്.
- രചന, സംവിധാനം: റാഫി മെക്കാർട്ടിൻ.
സംഭാഷണങ്ങൾ
[തിരുത്തുക]- രമണൻ: ഇതെന്താണെന്നു നോക്കിയേ
- ഗംഗാധരൻ: കല്ലാസ്
- രമണൻ: കല്ലാസല്ല കള്ളാസ്
- ഗംഗാധരൻ: ഡാഡിയെ നിനക്കറിയാവോ
- രമണൻ: അത് മമ്മിക്കറിയാലോ
- ഗംഗാധരൻ: മമ്മിയെ നിനക്കറിയാം ല്ലേ
- രമണൻ: അത് ഇവനറിയാലോ
- ഗംഗാധരൻ: അതിനു ഇവൻ ആരാടാ
- രമണൻ: അത് അവർക്കറിയാലോ
- ഗംഗാധരൻ: ആർക്കു
- രമണൻ: ഡാഡിക്കും മമ്മിക്കും
- ഗംഗാധരൻ: ഡാഡിയും മമ്മിയും ആരാടാ ...എടാ ഇവനാരാണെന്നു അറിയാതെ അവരോട് ചോദിക്കാൻ പറ്റുമോ
- രമണൻ: ഇവൻ ആരാ എന്നറിയാൻ ഒരു ഐഡിയ ..ഇവന്റെ ഒരു ഫോടോ എടുത്തിട്ട ഇവനെ തന്നെ കാണിച്ചിട്ട് ഇതാര എന്ന് ഇവനോട് തന്നെ ചോദിച്ചാൽ പോരെ അപ്പൊ അവൻ പറയില്ലേ
- രമണൻ: മുതലാളീ നമ്മുക്കൊരു തീരുമാനം ഉണ്ടാക്കാം നമ്മൾ നേരെ പഞ്ചാബി ഹൌസിലേക്ക് ചെല്ലുന്നു
- ഗംഗാധരൻ: എന്നിട്ട്
- രമണൻ: മര്യാദയ്ക്ക് ബോട്ട് വിട്ടു തരാൻ പറയുന്നു
- ഗംഗാധരൻ: എന്നിട്ട്
- രമണൻ: അപ്പൊ അവർ ബോട്ട് വിട്ടു തരില്ല എന്ന് പറയുന്നു
- ഗംഗാധരൻ: അപ്പൊ
- രമണൻ: അപ്പൊ ഒരു തീരുമാനം ആയില്ലേ
- രമണൻ: ഇതെന്താ ഇത് എന്ത് പറ്റി മുതലാളീ
- ഗംഗാധരൻ: ദേ ഇത് ശരിയാവില്ല ..അവൻ ജെട്ടി ഇട്ടിരിക്കുന്നു
- രമണൻ: അത് കൊണ്ട്
- ഗംഗാധരൻ: ഞാൻ ഇട്ടിട്ടില്ലെടാ
- രമണൻ: ഒരു ബോട്ട് തിരിച്ചു പിടിക്കാൻ വരുമ്പോഴെങ്കിലും ഷഡി ഇട്ടൂടെ
- ഗംഗാധരൻ: അത് ഇവിടെയാട
- രമണൻ: ഇവിടെയോ
- ഗംഗാധരൻ: അത് ബോട്ടിന്റെ മോളിൽ ഉണക്കാൻ ഇട്ടപ്പോഴല്ലേ ഇവർ പിടിച്ചോണ്ട് വന്നത്
- രമണൻ: അപ്പൊ ആദ്യം അത് ചോദിച്ചാലോ
- ഗംഗാധരൻ: പോടാ
- മനീന്ദർ സിംഗ്: ഊം എന്ത് പറ്റി ധൈര്യം ചോർന്നു പോയോ
- രമണൻ: ഏയ് വല്ലതും ചോർന്നു പോയാൽ തടയാൻ ഒന്നും ഇട്ടിട്ടില്ല എന്ന് പറയുവായിരുന്നു
- രമണൻ: അല്ല മുതലാളി, എന്താ നമ്മുടെ ഭാവി പരിപാടി?
- ഗംഗാധരൻ: എന്തു ഭാവി? വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാ നമ്മുടെ ഭാവി.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് – ഉണ്ണി കൃഷ്ണൻ
- ജനാർദ്ദനൻ – മനീന്ദർ സിംഗ്
- ഹരിശ്രീ അശോകൻ – രമണൻ
- കൊച്ചിൻ ഹനീഫ – ഗംഗാധരൻ