നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
<<< കൂടുതല്‍ നാടന്‍ പാട്ടുകള്‍
ഇതാ, തനി നാടന്‍ വസ്ത്രം ( കൊയ്ത്തുകാലത്ത് പാടത്തുപണിചെയ്യുന്നവര്‍ ധരിക്കുന്നത് ) ധരിച്ച് പല വേദികളിലും അവതരിപ്പിക്കാന്‍ പറ്റിയ ഒരു പാട്ടു ന്യത്തം ( ആക്ഷന്‍ സോങ്ങ് ) ഓരൊ വരിക്കും ആക്ഷന്‍ കാണിക്കുക ... ഇത് എഴുതി പല വേദികളില്‍ അവതരിപ്പിച്ചതും കുട്ടികളെ പഠിപ്പിച്ചതുമാണ് നിങ്ങള്‍ക്കും ശ്രമിക്കാവുന്നതാണ്...
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വയലുപണിയാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വിത്തുവിതയ്ക്കലാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വെള്ളമൊഴിക്കലാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ വളമിടീലാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ കളപറിക്കലാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ കൊയ്ത്തുകാലമാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ കറ്റകെട്ട്ലലാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തു പണിയാണെടോ ? ഞങ്ങളുടെ നാട്ടിലിപ്പോള്‍ ചുമടെടുക്കലാണെടോ। എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ? ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ।
ചുമടെടുത്തു ചുമടെടുത്തു വീട്ടിലേക്കു പൊകടോ ...