Jump to content

തെക്കേക്കര വടക്കേക്കര

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

തെക്കേക്കര വടക്കേക്കര

കണ്ണാംതളി മുറ്റത്തൊരു തുമ്പമുളച്ചു

തുമ്പകൊണ്ടമ്പതു തോണി ചമച്ചു

തോണിത്തലക്കലൊരാലുമുളച്ചു

ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു

ഉണ്ണിക്കു കൊട്ടാനും പാടാനും

തുടിയും തുടിക്കോലും

പറയും പറക്കോലും

പിന്നെ

പൂവേ പോ!പൂവേ പോ!പൂവേ

പൂ വെക്കാം പുണർന്നേക്കാം

പൂങ്കാവിൽ ചെന്നേക്കാം

പൂവൊന്നൊടിച്ചേക്കാം

പൂവൊന്നു ചൂടിയേക്കാം

പൂവേ പോ!പൂവേ പോ!പൂവേ

"https://ml.wikiquote.org/w/index.php?title=തെക്കേക്കര_വടക്കേക്കര&oldid=20851" എന്ന താളിൽനിന്ന് ശേഖരിച്ചത്