ചിന്താവിഷ്ടയായ് ശ്യാമള
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
ചിന്താവിഷ്ടയായ ശ്യാമള 1998ല്‍ ഇറങ്ങിയ ചലചിത്രമാണ്.
[തിരുത്തുക] സംഭാഷണങ്ങള്‍
വിജയന്‍ : സ്റ്റാര്‍ട്ട്! ആക്ഷ്ന്‍ !കട്ട്!
ക്യാമറാമാന്‍ : മനസ്സിലായില്ല.
വിജയന്‍ : സ്റ്റാര്‍ട്ട്, ആക്ഷ്ന്‍ ,കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
ക്യാമറാമാന്‍ : അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?
വിജയന്‍ : ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ
ക്യാമറാമാന്‍ : സ്റ്റോറിബോര്‍ഡ്?
സുകു : സ്റ്റോറിബോര്‍ഡ്.... സ്റ്റോറിബോര്‍ഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
ക്യാമറാമാന്‍ : സ്ക്രിപ്റ്റ്?
വിജയന്‍ : സ്ക്രിപ്റ്റ്.... എടുക്കാന്‍ മറന്നു പോയി
ക്യാമറാമാന്‍ : പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്
വിജയന്‍ : നടി കുളത്തിലേക്ക് ചാടുന്നു മുങ്ങി നിവരുന്നു.പ..പടവില്‍ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്.നടി തന്റെ അര്‍ദ്ധനഗ്നമേനിയില്‍ സോപ്പിങ്ങനെ തേക്കുന്നു.എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം ,പരിമളാ സോപ്പ്.
ക്യാമറാമാന്‍ : അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്
വിജയന്‍ : നമുക്കൊരു കാര്യം ചെയ്യാം.എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
ക്യാമറാമാന്‍ : സാറെന്തായീ പറയുന്നത് ആര്‍ടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത് .
വിജയന്‍ : ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പോള്‍ ക്യാമറയും ഒപ്പം ചാടട്ടേ.