കുഞ്ജരശൌചന്യായം

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

കുഞ്ജരം=ആന; ആനയെ കുളിപ്പിച്ചു വിട്ടാലും എവിടെയെങ്കിലും പൊടിമണ്ണു കണ്ടാല്‍ വാരി സ്വന്തം ദേഹത്തു പൂശും.
ചിലരുടെ സ്വഭാവം,ചില രീതികള്‍ ചിലപ്പോള്‍ ശീലങ്ങള്‍ - ഇവയൊക്കെ എത്രതന്നെ ശ്രമിച്ചാലും മാറ്റാന്‍ പറ്റിയെന്നു വരില്ല.
ചൊല്ലുകള്‍
കുളിപ്പിച്ചാലും പന്നി ചേറ്റില്‍
അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
സമാനമായ ചിലതു്‌
പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
കഴുതയ്ക്കു ജീനി കെട്ടിയാല്‍ കുതിര ആവില്ല
അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല
അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
കഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം