കുങ്കുമഗര്‍ദ്ദഭന്യായം

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

ഗര്‍ദ്ദഭം-കഴുത;
ഒരു വസ്തു തൊട്ടടുത്തുണ്ടായിട്ടും അതെന്താണെന്നോ അതിന്റെ ഗുണമെന്താണെന്നോ അറിയാതെ പോവുന്ന സ്ഥിതിയെ കുറിക്കുന്ന ന്യായം.
'കുങ്കുമത്തിന്റെ വാസമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം'- ജ്ഞാനപ്പാന
ഇതേ ആശയമുള്ള ചില ചൊല്ലുകള്‍
ചട്ടുവമറിയുമോ കറിയുടെ രസം
തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ
ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
മണ്‍വെട്ടി തണുപ്പറിയുമോ
കറിയുടെ സ്വാദു്‌ തവിയറിയില്ല
ആടറിയുമോ അങ്ങാടിവാണിഭം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം