കാസർഗോഡൻ ശൈലികൾ
ദൃശ്യരൂപം
കാസർഗോഡ് ജില്ലയിലും ചില സമീപദേശങ്ങളിലും കണ്ടുവരുന്ന ചില ശൈലികൾ:
ഇക്കേരിനായ്‌ക്കൻ കോട്ടപിടിച്ചതുപോലെ
[തിരുത്തുക]അപ്രതീക്ഷിതമായി വന്ന് എല്ലാം കൈക്കലാക്കുക എന്നർത്ഥം
വലിയ കുമ്മിണിയെപ്പോലെ
[തിരുത്തുക]കുമ്മിണിയെന്നാൽ കമ്പനി എന്നർത്ഥം.
മഞ്ചു മുങ്ങിയപോലെ
[തിരുത്തുക]കുരങ്ങു ചത്ത കുറവനെ പോലെ
[തിരുത്തുക]എല്ലാം നഷ്ടപ്പെട്ടവനെ പോലെ
കാഞ്ഞോട്ടില് വെള്ളം ഒഴിച്ചതുപോലെ
[തിരുത്തുക]ചുട്ടുപഴുത്തിരിക്കുന്ന ഓട്ടുപത്രത്തിൽ വെള്ളം ഒഴിച്ചതുപോലെ
ഗതികെട്ടോൻ പണയം വെച്ചതുപോലെ
[തിരുത്തുക]എന്നെന്നേക്കുമായി നഷ്ടപ്പെടുക
നാക്കില്ലാത്തോന്റെ ചൊക്ക്; നായിപ്പുണ്ണിന് വെണ്ണീറ്
[തിരുത്തുക]സധാരണക്കാരന്റെ പ്രവൃത്തിയെ വില കുറച്ചു കാണുക/ഗൗരവതരമായി എടുക്കാതിരിക്കുക
കുന്നിന് മണ്ണു പൊറുക്കുക
[തിരുത്തുക]മണ്ണുകൊണ്ട് സമ്പന്നമാണ് കുന്ന്; ആ കുന്നിലേക്ക് വീണ്ടും മണ്ണു കൊണ്ടുപോവുകയെന്നാൽ വൃഥാപ്രവൃത്തിയെന്നർത്ഥം
കൂഅത്തിനേക്കാൾ വലിയ കുത്തുകൂലി
[തിരുത്തുക]മണ്ണു വാരിയിട്ടാൽ ഉതിരുകയില്ല
[തിരുത്തുക]കാടിക്കഞ്ഞിയും മൂടിക്കുടിക്കണം
[തിരുത്തുക]കലം പൊളിഞ്ഞാൽ കഞ്ഞിക്കലത്തില്
[തിരുത്തുക]കാട്ടുകോഴിക്കെന്ത് വാവും സക്രാന്തിയും?
[തിരുത്തുക]അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ
[തിരുത്തുക]ഇരുനാഴി നെല്ലിന്റെ പിണ്ണാക്കും കോടോത്തെ കഥകളിയും
[തിരുത്തുക]തങ്ങാനാളുണ്ടെങ്കില് തളർച്ചയുമുണ്ട്
[തിരുത്തുക]അവസരം മുതലെടുത്ത് അലസത കാണിക്കുക