ഒരു വടക്കന്‍ വീരഗാഥ

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

ഒരു വടക്കന്‍ വീരഗാഥ 1989ല്‍ ഇറങ്ങിയ മലയാള ചലച്ചിത്രം ആണ്.

[തിരുത്തുക] ചന്തു

  • നീയടക്കമുള്ള പെണ്‍ വര്‍ഗം മറ്റാരും കാണാത്തതു കാണും. നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും.........പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കില്‍ നീ എനിക്കു പറഞ്ഞു താ.
  • ചേകവന്‍ കണക്കു തീര്‍ക്കുന്നതു പണമെറിഞ്ഞല്ല.ചുരികത്തലപ്പ് കൊണ്ടാണ്.
  • പക മാറിയിരുന്നോ മനസ്സില്‍? ഇല്ലെന്നു പറയുന്നതാവും സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തില്‍, ഞരമ്പുകളില്‍ പതിമൂന്നാം വയസ്സു മുതല്‍ പടര്‍ന്നു കയറിയ ഉന്മാദം.അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നതു. മച്ചുനന്‍ ചന്തു അവളെ അര്‍ഹിക്കുന്നില്ല. അവള്‍ക്കു നല്ലതു വരട്ടെ എന്നും നല്ലതു വരട്ടെ. [ഉണ്ണിയാര്‍ച്ചയുടെ വിവാഹ ഘോഷയാത്ര അകലെ നിന്ന് കണ്ട് കൊണ്ട്]
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം