ഒന്നാനാം കൊച്ചു തുമ്പി
ദൃശ്യരൂപം
കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് ഒന്നാനാം കൊച്ചു തുമ്പി. ഓണക്കാലത്ത് ഈ പാട്ട് സാർവ്വത്രികമായി പാടിവരുന്നു.[1] തുമ്പിതുള്ളൽ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. [2]
ഒന്നാനാം കൊച്ചു തുമ്പി
എൻറെ കൂടെ പോരുമോ നീ
നിൻറെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്
കളിപ്പാനായ് കളം തരുവേൻ
കുളിപ്പാനായ് കുളം തരുവേൻ
ഇട്ടിരിപ്പാൻ പൊൻപലക
ഇട്ടുണ്ണാൻ പൊൻതളിക
കൈകഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
- ↑ ഓമനിക്കാൻ ചില ഓണപ്പാട്ടുകൾ (in Malayalam). Metrovaartha (2024-09-17).
- ↑ സൂര്യകാന്തി, പ്രവാസ മലയാളി ഡിപ്ലോമ കോഴ്സ് പാഠപുസ്തകം (in Malayalam). Malayalam Mission.