ആറാം തമ്പുരാന്‍

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

ആറാം തമ്പുരാന്‍ 1997ല്‍ ഇറങ്ങിയ ചലച്ചിത്രമാണ്.

[തിരുത്തുക] സംഭാഷണങ്ങള്‍

ജഗന്നാഥന്‍. സംഗീതം. അകലുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട് ,അതു തേടി .നിലാവില്‍ യമുനയുടെ കരയില്‍ നക്ഷത്രമെണ്ണി കിടന്നവനു പെട്ടെന്നൊരു വെളിപാടുണ്ടാകുന്നു. എന്താ? ഗ്വാളിയോറിലേക്കു വച്ച്പിടിക്കാന്‍ .എന്തിനാ? ഹിന്ദുസ്താനി സംഗീതം പഠിക്കണം. ഗ്വാളിയോര്‍ ഘരാനാ മാജിക് പീക്കോക്കിനെ കുറിച്ചറിയാന്‍ ചെന്നു പെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയിലാണ്. ഉസ്താദ് ബാദുഷാ ഖാന്‍ .മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ്സ് ഭാംഗ്. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്താ ഉള്ളത്? ഒന്നുമില്ല. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ദര്‍ബാരി രാഗത്തില്‍ ഒരു സാധനങ്ങാട്ട് അരക്കി. പാടി മുഴുമിക്കാന്‍ വിട്ടില്ല. ഇങ്ങനങ്ങാട്ട് ചേര്‍ത്തങ്ങോട്ട് പിടിച്ചു.ഉസ്താദ് ഫ്ലാറ്റ്.


ജഗന്നാഥന്‍ ‍:ഇതെന്താണ്?കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?

ഉണ്ണിമായ:അതെ. അല്ലെന്നു തോന്നാന്‍ മാഷ്ക്ക് ഭഗവതിയെ മുന്‍പ് കണ്ട പരിചയോന്നുമില്ലല്ലോ.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം